• ഇനി ധൈര്യമായി ഡയറ്റ് ചെയ്യാം; രോഗങ്ങള്‍ മാത്രമല്ല, രോഗാണുക്കളും കുറയും

  • Mar 8 2022
  • Length: 13 mins
  • Podcast

ഇനി ധൈര്യമായി ഡയറ്റ് ചെയ്യാം; രോഗങ്ങള്‍ മാത്രമല്ല, രോഗാണുക്കളും കുറയും

  • Summary

  • ഡയറ്റിങ്ങും ഉപവാസവുമൊക്കെ പലരും പരീക്ഷിക്കാറുണ്ട്. ശരീരഭാരം കുറയാനും ആചാരങ്ങളുടെ ഭാഗമാകുന്നതിനുമെല്ലാം ഇത് ചെയ്യാറുണ്ട്. എങ്കിലിതാ ചില രോഗാണുക്കളില്‍ നിന്ന് നമ്മെ രക്ഷിക്കാനും ഇത്തരം 'നിരാഹാരങ്ങള്‍ക്ക്' കഴിയുമെന്ന് തെളിഞ്ഞിരിക്കുന്നുപയ്യെ തിന്നാല്‍ പനയും തിന്നാം എന്നൊരു പഴമൊഴിയുണ്ട്. പതുക്കെ കഴിച്ചാല്‍ കൂടുതല്‍ കഴിക്കാം എന്നല്ല അതുകൊണ്ട് ഉദ്ദേശിക്കുന്നത്. കുറച്ച് കഴിച്ചാല്‍ കൂടുതല്‍ കാലം കഴിക്കാം എന്നാണ്. അതായത്, കൂടുതല്‍ ആരോഗ്യത്തോടെ കൂടുതല്‍ കാലം ജീവിക്കാം. ഇന്ന് 80 വയസ് കഴിഞ്ഞ നമ്മുടെ മുത്തശ്ശന്മാരും മുത്തശ്ശിമാരും ഒന്നും അമിതമായി കഴിക്കാറില്ല. അത് എത്ര ഇഷ്ടപ്പെട്ട ആഹാരമാണെങ്കില്‍ കൂടി എല്ലാത്തിനും ഒരു അളവ് വച്ച് മാത്രമേ കഴിക്കൂ. അവനവന്റെ ശരീരത്തിന് ആവശ്യമുള്ളത്ര ആഹാരം കഴിച്ച് ശരീരത്തിനും വയറിനും അധികം പണി കൊടുക്കാതിരിക്കുകയാണ് അവരെല്ലാം ചെയ്യുന്നത്. മിതമായി ആഹാരം കഴിക്കുന്നവര്‍ ഇന്ന് പുതു തലമുറയില്‍ എത്ര പേരുണ്ട് എന്ന് ആലോചിച്ചു നോക്കൂ. ജീവിക്കാന്‍ വേണ്ടി ഭക്ഷണം കഴിക്കുക എന്ന പണ്ടത്തെ സങ്കല്‍പം മാറി ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കുന്ന അവസ്ഥയാണ് പലയിടത്തും!ഇങ്ങനെ അമിത ആഹാരവും സമയം തെറ്റിയ കഴിപ്പുമെല്ലാം നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നതില്‍ സംശയമില്ല. ഇത്തരം രീതികള്‍ പലപ്പോഴും അമിതവണ്ണം, പ്രമേഹം, കൊളസ്ട്രോള്‍, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങളിലേക്കാണ് നയിക്കുന്നത്. അതിനുള്ള പരിഹാരമെന്നോണം പലരും ഇന്ന് പല രീതികളിലുള്ള ഡയറ്റ് നോക്കുന്നവരാണ്. ഇടയ്ക്കെല്ലാം ഇങ്ങനെ ഡയറ്റും ഉപവാസവും വ്രതവുമെല്ലാം എടുക്കുന്നത് ശരീരത്തിന് ഗുണം ചെയ്യുമെന്നാണ് പഠനങ്ങളും തെളിയിക്കുന്നത്. ഒരു 10 വര്‍ഷം മുന്‍പ് വരെ നമ്മുടെ നാട്ടില്‍ ഉപവാസവും വ്രതവുമൊക്കെ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പേരില്‍ മാത്രം എടുത്തിരുന്നവരാണ് എങ്കില്‍ ഇന്ന് അതില്‍ കൂടുതല്‍ ഡയറ്റ് പ്ലാന്‍ നോക്കി കഴിക്കുന്നവരാണ്.ഡയറ്റിങ്ങിന് പലതുണ്ട് ഗുണംകഴിക്കുക, നിര്‍ത്തുക, വീണ്ടും കഴിക്കുക എന്ന തരത്തിലുള്ള ഭക്ഷണക്രമമാണ് മിക്കവരും ഇന്ന് പിന്തുടര്‍ന്ന് വരുന്നത്. ഇന്റര്‍മിറ്റന്റ് ഡയറ്റ് പോലുള്ള 8 മണിക്കൂര്‍ ആഹാരം 16 മണിക്കൂര്‍ നിരാഹാരം എന്ന ...
    Show More Show Less
activate_Holiday_promo_in_buybox_DT_T2

What listeners say about ഇനി ധൈര്യമായി ഡയറ്റ് ചെയ്യാം; രോഗങ്ങള്‍ മാത്രമല്ല, രോഗാണുക്കളും കുറയും

Average customer ratings

Reviews - Please select the tabs below to change the source of reviews.