• Black Box | MediaOne

  • By: MediaOne
  • Podcast

Black Box | MediaOne

By: MediaOne
  • Summary

  • ചില സംഭവങ്ങൾ, വ്യക്തികൾ, മരണങ്ങൾ...ചുരുളഴിയാത്ത ദുരൂഹതകൾ കൂടി നിറഞ്ഞതാണ് ഈ ലോകം. കെട്ടുകഥകളെ വെല്ലുന്ന അത്തരം ചില സംഭവങ്ങളെക്കുറിച്ച് കേൾക്കാം ബ്ലാക് ബോക്‌സിൽ. നിങ്ങൾക്കൊപ്പം ചേരുന്നത് സിതാര ശ്രീലയം.
    MediaOne
    Show More Show Less
Episodes
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne
    Nov 5 2024

    പലതാണിന്ന് പ്രധാനവാർത്തകൾ. പത്രങ്ങൾ ഒരേപോലെ പ്രാധാന്യം കൽപിച്ച ഒറ്റ വാർത്ത ഇല്ല എന്ന് തന്നെ പറയാം. സിൽവർലൈൻ പദ്ധതിക്ക് അനുമതി നൽകാൻ കേന്ദ്രം പുതിയ നിബന്ധനകൾ വയ്ക്കുന്നു എന്ന വാർത്തയാണ് മലയാളമനോരമയുടെ ലീഡ് വാർത്ത. രാഷ്ട്രീയവാർത്തയാണ് മാതൃഭൂമിക്ക് മുഖ്യം. സിപിഎം ലൈൻ മാറ്റി കോൺഗ്രസിനോട് അകലം പാലിക്കുന്നു എന്ന്. ഇത് യെച്ചൂരി ലൈനിൽ നിന്ന് കാരാട്ട് ലൈനിലേക്കുള്ള മാറ്റമാണ് എന്ന് മാതൃഭൂമി. കേരള ബിജെപിയിലെ പോർവിളിയാണ് മാധ്യമത്തിന്റെ ലീഡ്. അമേരിക്ക ഇന്ന് പോളിങ് ബൂത്തിലേക്ക് നീങ്ങുമ്പോൾ ട്രംപോ കമലയോ എന്ന ചോദ്യത്തോടെ ദീപിക. കാനഡയിലെ ക്ഷേത്രത്തിൽ ഖലിസ്ഥാൻ ആക്രമണം ഉണ്ടായെന്ന വാർത്തയാണ് കേരളകൗമുദി ലീഡ് ആക്കിയത്. കൊല്ലം കലക്ടറേറ്റ് സ്‌ഫോടനക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയെന്നും രാജ്യദ്രോഹക്കുറ്റം ഒഴിവാക്കിയെന്നും മംഗളം.

    Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne

    Show More Show Less
    31 mins
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
    Jul 10 2024

    പി.എസ്.സി അം​ഗത്വം നൽകാൻ കോഴ വാങ്ങിയെന്ന ആരോപണത്തിന്റെ തുട‍‍ർചലനങ്ങൾ തന്നെയാണ് ഇന്നും പത്രങ്ങളിൽ. ദേശാഭിമാനിയുടെ ലീഡ് വാ‍ർത്തയും അതുതന്നെ. അന്വേഷണത്തിന് സന്നദ്ധമാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതാണ് ദേശാഭിമാനിക്ക് പിടിവള്ളി. അം​ഗത്വകോഴയുടെ പേരിൽ സഭയിൽ പോരെന്ന് മാധ്യമം. അതുതന്നെയാണ് കേരളകൗമുദിയിലും കണ്ടത്. നടപടിക്ക് സിപിഎം, പുതിയ തിരുത്ത് എന്ന് മാതൃഭൂമി. നേതാവിനെതിരെ നടപടിക്ക് തുടക്കം എന്ന് മലയാള മനോരമ.

    കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast

    Show More Show Less
    32 mins
  • വിചിത്രമായൊരു വിമാന റാഞ്ചലിന്‍റെ കഥ | D B Cooper | Plane Hijack
    Apr 19 2023

    വിമാനം റാഞ്ചിയത് ആരെന്ന് അറിയില്ല. പറക്കുന്ന വിമാനത്തില്‍‌ നിന്ന് കോടികളുമായി എങ്ങനെ അപ്രത്യക്ഷനായെന്ന് അറിയില്ല. സുകുമാര കുറുപ്പിനെ വെല്ലുന്ന പിടികിട്ടാപ്പുള്ളിയുടെ കഥ.



    അവതരണം : സിത്താര ശ്രീലയം

    Show More Show Less
    8 mins

What listeners say about Black Box | MediaOne

Average customer ratings

Reviews - Please select the tabs below to change the source of reviews.