• Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
    Sep 19 2024

    ഒറ്റവാർത്തയാണിന്ന് എല്ലാവർക്കും പ്രധാനം. ഒറ്റത്തെരഞ്ഞെടുപ്പിലേക്ക് രാജ്യത്തെ ഒരുക്കിയിരിക്കുന്നു എന്ന വാർത്ത. ലെബനനിൽ വീണ്ടും സ്ഫോടന പരമ്പരയുണ്ട്... ഹിസ്ബുല്ലയുടെ ആശയവിനിമയ ശൃംഖലയിലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു. ഇതിൽ മരണം 14 ആണ്. മലപ്പുറത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി വാർത്തയുണ്ട്.... |കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast

    അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    Show More Show Less
    30 mins
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
    Sep 18 2024

    പ്രതികളുടെ വീട് ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തുന്ന പരിപാടി സുപ്രിംകോടതി തടഞ്ഞതാണ് ഇന്നത്തെ പ്രധാന വാര്‍ത്ത. ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‍രിവാളിന് പകരം അതിഷി മര്‍ലേന വരുന്നതുമുണ്ട്. ലബനനില്‍ ആയിരക്കണക്കിന് പേജറുകള്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനമാണ് രാജ്യാന്തരവാര്‍ത്തകളില്‍ പ്രധാനം |കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast

    അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    Show More Show Less
    30 mins
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
    Sep 17 2024

    എല്ലാ പത്രങ്ങൾക്കും ഒരുപോലെ പ്രാധാന്യം തോന്നിയ ഒരു ഒറ്റ വാർത്ത ഇന്നില്ല. രാജ്യതലസ്ഥാനത്തെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ രാജിയാണ് മാതൃഭൂമിയിൽ തലമാറ്റം എന്ന് വായിക്കാവുന്ന വിധം തലസ്ഥാനത്ത് മാറ്റം. എംആർ അജിത്കുമാറിന്റെ കേസിൽ വിജിലൻസ് അന്വേഷണത്തിന് തീരുമാനമായില്ല എന്ന വിവരവും മാതൃഭൂമി ശ്രദ്ധേയമായി വിന്യസിച്ചിട്ടുണ്ട്. കാറിടിച്ച് വീണ ബൈക്ക് യാത്രക്കാരിയുടെ മേൽ കാർ കയറ്റിക്കൊന്ന ദാരുണ സംഭവമാണ് മലയാള മനോരമയിൽ. വയനാട് പ്രളയദുരിതാശ്വാസ കണക്കുകളിലെ താളപ്പിഴയാണ് മാധ്യമത്തിലും ദീപികയിലും കേരളകൗമുദിയിലും. ഈ വാർത്തയെ മറ്റൊരു തരത്തിലാണ് ദേശാഭിമാനി വിശദീകരിക്കുന്നത്. കേന്ദ്രസഹായം മുടക്കാൻ ഗൂഢാലോചന, കളളക്കഥയുമായി മാധ്യമങ്ങൾ എന്ന്. |കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast


    അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    Show More Show Less
    30 mins
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
    Sep 15 2024

    പൂക്കളം പോലെ വിവിധയിനം വാർത്തകൾ പരന്നുകിടക്കുകയാണിന്ന് പത്രങ്ങളിൽ. ഓരോ പത്രത്തിനും ഓരോ ലീഡ്. പെൻഷൻ പദ്ധതി ഫ്രീസറിലെന്ന് മലയാള മനോരമ. ബിഎസ്എൻഎൽ ഇനി സർവത്ര എന്ന് മാതൃഭൂമി. ഡിജിപിയ്ക്ക് അതൃപ്തിയെന്ന് മാധ്യമം. ചെങ്ങന്നൂർ-പമ്പ പാതയ്ക്ക് പച്ചക്കൊടിയെന്ന് കേരളകൗമുദി. വാർഡ് വിഭജനത്തിന് 20 കോടി രൂപയുടെ അധികബാധ്യതയെന്ന് ദീപിക. ജ്വലിക്കും രക്തതാരകമെന്ന തലക്കെട്ടിലൂടെ യച്ചൂരിയ്ക്ക് അഭിവാദ്യമാർപ്പിക്കുന്നു ദേശാഭിമാനി.| കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast


    അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    Show More Show Less
    30 mins
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
    Sep 14 2024

    മദ്യനയ അഴിമതിക്കേസിൽപ്പെടുത്തി സിബിഐ ജയിലിലടച്ചിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രിംകോടതി ജാമ്യം കൊടുത്തു. സിബിഐയുടെ തലക്കൊരു കിഴുക്കും കൊടുത്തു. കേരളത്തിൽ നിയമസഭാ കയ്യാങ്കളിക്കേസിൽ യുഡിഎഫിന് ഹൈക്കോടതി ആശ്വാസം കൊടുത്തു. കെഎസ്ഇബി ആവശ്യപ്പെടുന്ന നിരക്കിൽ വൈദ്യുതി ചാർജ് വർധിപ്പിക്കാൻ താരിഫ് റഗുലേറ്ററി കമ്മീഷൻ അനുമതി കൊടുക്കുമെന്നും വാർത്തയുണ്ട്. അന്തരിച്ച സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അദ്ദേഹത്തിന്റെ രാഷ്ട്രീയ സർവകലാശാലയായ ജെഎൻയു വിടചൊല്ലിയതുണ്ട്. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast


    അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    Show More Show Less
    30 mins
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
    Sep 13 2024

    സീതാറാം യെച്ചൂരി മടങ്ങുകയാണ്. ഭൂമിയിലെ വിപ്ലവശ്രമങ്ങൾക്ക് വിരാമമിട്ട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മടങ്ങുകയാണ്. പത്രങ്ങൾ തലക്കെട്ടുകളാൽ യാത്രാമൊഴി ചൊല്ലുന്നു. ലാൽ സീതാറാം എന്ന് മാധ്യമം. ചിരകാലം ചെന്താരം എന്ന് മലയാള മനോരമ. ഒരു കാലം മായുന്നു എന്ന് ദേശാഭിമാനി. ഇല്ലാ, ഇല്ലാ മരിക്കുന്നില്ല എന്ന് പതിവ് കമ്മ്യൂണിസ്റ്റ് മട്ടിൽ മാതൃഭൂമി. തീക്കനൽ അണഞ്ഞുവെന്ന് കേരളകൗമുദി. പ്രിയ സഖാവേ വിട എന്ന് കോൺഗ്രസുകാരുടെ വീക്ഷണം. |കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast


    അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    Show More Show Less
    31 mins
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast
    Sep 12 2024

    ആർഎസ്എസ് ബന്ധമുളള എഡിജിപിയുടെ വാഴ്ച അവസാനിപ്പിച്ചേ അടങ്ങുവെന്ന വാശിയോടെ മുന്നണിയോഗത്തിലേക്ക് കയറിയ ഘടകകക്ഷി നേതാക്കൾ, മുഖ്യമന്ത്രിക്ക് പിന്നിൽ പതുങ്ങി ഇരുന്നുകൊടുത്ത ചിത്രമാണ് ഇന്ന് പത്രങ്ങൾ തരുന്നത്. മുഖ്യമന്ത്രിക്ക് വഴങ്ങി എന്നാണ് തലക്കെട്ടുകൾ. അൻവർ പിന്നെയും പി.ശശിക്കെതിരെ വെടിവെച്ചിട്ടുണ്ട്. എന്നും ഇങ്ങനെ ആരോപണം ഉന്നയിക്കുന്നത് നല്ല ലക്ഷണമാണോ എന്ന് മുന്നണി കൺവീനർ ചോദിക്കുന്നുമുണ്ട്. സംഭവബഹുലമാണിന്നും ആ വേദി. അമേരിക്കയിൽ നേരിട്ടുളള സംവാദത്തിൽ കമല ഹാരിസ് ട്രംപിനെ വിറപ്പിച്ചിട്ടുണ്ട്. മണിപ്പൂരിൽ ഗവർണർ സ്ഥലം വിട്ടിട്ടുണ്ട്. ഹിമാചൽ പ്രദേശിൽ മസ്ജിദ് പൊളിക്കണം എന്നാവശ്യപ്പെട്ട് പ്രക്ഷോഭമാരംഭിച്ചിട്ടുണ്ട്. ചൂരൽമലയിൽ നിന്ന് പിന്നെയും ദുരന്തവാർത്തയുണ്ട്. ബന്ധുക്കളെയെല്ലാം ഉരുൾപൊട്ടലിൽ നഷ്ടമായ ശ്രുതിയുടെ ഏകപ്രതീക്ഷയും ആശ്രയവുമായിരുന്ന പ്രതിശ്രുതവരൻ ജെൻസൺ വാഹനാപകടത്തിൽ മരിച്ചുവെന്ന വാർത്തയുമുണ്ട്. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast


    അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    Show More Show Less
    29 mins
  • Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | Mediaone Podcast
    Sep 11 2024

    ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് ഹൈക്കോടതി സർക്കാരിനോട് ഉന്നയിച്ച ചോദ്യം തിരതല്ലിവന്ന് എഡിജിപി-ആർഎസ്എസ് വിവാദത്തിനും മുന്നിലെത്തിയിരിക്കുകയാണിന്ന്. എന്തെടുത്തു നാലുവർഷം എന്നാണ് ഹൈക്കോടതി ചോദിച്ചത്. അതിന്ന് പത്രങ്ങളുടെ ഒന്നാംപേജിലുണ്ട്. ഇന്ന് എൽഡിഎഫ് യോഗവും മന്ത്രിസഭായോഗവുമുണ്ട്. സിപിഐ വെടിപൊട്ടിച്ചേക്കുമെന്ന് പത്രങ്ങളെങ്കിലും പ്രതീക്ഷിക്കുന്നുണ്ട്. തന്റെ സർക്കാരിന്റെയും തന്റെ പൊലീസിന്റെയും ആർഎസ്എസ് ബന്ധത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ലെങ്കിലും മുഖ്യമന്ത്രി കോൺഗ്രസുമാർക്കും ആർഎസ്എസ് ബന്ധമുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. മണിപ്പൂരിലെ കലാപം കത്തുന്നുണ്ട്. അങ്ങനെ അനവധിയുണ്ട് വാർത്തകൾ. |കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast


    അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

    Show More Show Less
    30 mins